കുവൈത്തിൽ ഫാമിലി- വിസിറ്റിംഗ് വിസകൾ നൽകുന്നത് പുനരാരംഭിക്കുന്നു

  • 20/11/2022

കുവൈത്ത് സിറ്റി: കുടുംബത്തോടൊപ്പം ചേരുന്നതിനുള്ള വിസ നൽകുന്നത് പുനരാരംഭിക്കുന്നതിന് അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പോകുന്നതായി റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ കുട്ടികളാണ് ഉൾപ്പെടുന്നത്. തുടർന്ന് മന്ത്രാലയം നിർണ്ണയിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ഭാര്യ, അമ്മ, അച്ഛൻ എന്നിങ്ങനെ വിസകൾ അനുവദിക്കും. ജനസംഖ്യാ ഘ‌ടന പരിഷ്കരിക്കുന്നതിനും  താമസക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പരിശ്രമങ്ങളുടെ ഭാ​ഗമായാണ് ഈ നീക്കം.

ഇക്കാര്യത്തിൽ പ്രത്യേക നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സജ്ജീകരിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഒരു പ്രത്യേക കാലയളവിലേക്ക് വിസ നൽകുന്നത് നിർത്തി വച്ചിരുന്നത്. അതേസമയം, കുവൈത്തിലേക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള എല്ലാ നടപടികളും ജീവനക്കാർ പിന്തുടരുന്നുണ്ടെന്ന് മാൻപവർ അതോറിറ്റി ആക്ടിം​ഗ് ഡയറക്ടർ ഡോ. മുബാറക് അൽ ജാഫുർ പറഞ്ഞു. കരാർ ഒപ്പിടുന്ന നിമിഷം മുതൽ രാജ്യത്ത് ജോലിയിൽ ചേരുന്നത് വരെ ആ തൊഴിലാളികൾക്ക് പൂർണ്ണ പരിരക്ഷ ഉറപ്പാക്കും.

ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശം ഉള്ളവ ഒഴികെ എല്ലാ രാജ്യത്ത് നിന്നുള്ള പൗരന്മാർക്കും അതോറിറ്റി വർക്ക് പെർമിറ്റുകൾ നൽകുന്നുണ്ട്. തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാ​ഗമായി ചില തൊഴിൽ ഏജൻസികളിലെ റിക്രൂട്ട്‌മെന്റ് മെക്കാനിസത്തിലെ ദുരുപയോഗം, ആഭ്യന്തര റിക്രൂട്ട്‌മെന്റ് ഓഫീസുകൾ എന്നിവ സംബന്ധിച്ച് കുവൈത്തിന്റെ നിരീക്ഷണങ്ങൾ ചില രാജ്യങ്ങൾ നടപ്പിലാക്കുന്നത് അതോറിറ്റി ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News