10 മാസത്തിനിടെ കുവൈത്തിൽ അറസ്റ്റിലായത് 2883 റെസിഡൻസി നിയമലംഘകരെന്ന് മാൻപവർ അതോറിറ്റി

  • 20/11/2022


കുവൈത്ത് സിറ്റി: ഈ വർഷമാദ്യം ജനുവരി മുതൽ കഴിഞ്ഞ ഒക്ടോബർ അവസാനം വരെ മാൻപവർ അതോറിറ്റിയുടെ പരിശോധന വിഭാ​ഗം 225 ഫീൽ‌ഡ് വിസിറ്റുകൾ നടത്തിയതായി കണക്കുകൾ. 2883 റെസിഡൻസി നിയമലംഘകരാണ് 10 മാസത്തിനിടെ അറസ്റ്റിലായതെന്ന് മാൻപവർ അതോറിറ്റി ആക്ടിം​ഗ് ഡയറക്ടർ ഡോ. മുബാറക് അൽ അസ്മി പറഞ്ഞു. താമസസ്ഥലം മറ്റ് തൊഴിലുടമകളിൽ രജിസ്റ്റർ ചെയ്തവരോ റെസിഡൻസി കാലാവധി അവസാനിച്ചവരോ സിവിൽ കാർഡ് ഇല്ലാത്തവരോ തുടങ്ങിയവരാണ് പിടിയിലായത്.

ചില കമ്പനികൾ, ഫാമുകൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, സർക്കാർ പ്രോജക്ടുകൾ എന്നിവയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന, ആർട്ടിക്കിൾ (18) ഉള്ളവർക്കിടയിലാണ് 1,605 തൊഴിലാളികളുടെ റെസിഡൻസി വ്യത്യാസപ്പെട്ടിരിക്കുന്നത്. തൊഴിലുടമ ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്ത 1224 തൊഴിലാളികളും ഉൾപ്പെടുന്നു. ഈ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിസിനസ് ഉടമകളുടെയും കമ്പനികളുടെയും ഫയലുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്യും. തുടർ പരിശോധനകൾ നടത്തി പ്രതിബദ്ധത ഉറപ്പാക്കിയ ശേഷം മാത്രമേ വീണ്ടും ഇവയെ പരി​ഗണിക്കൂ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News