ബുധനാഴ്ച രാത്രി വരെ കുവൈത്തിൽ തണുപ്പുള്ള കാലാവസ്ഥയെന്ന് അറിയിപ്പ്

  • 20/11/2022


കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് മുതൽ താപനില കുറഞ്ഞ സ്ഥിതിയായിരിക്കുമെന്ന് അറിയിപ്പ്. ബുധനാഴ്ച വരെ ഈ അവസ്ഥ തുടരും. ഇത് മിതമായ വടക്കുപടിഞ്ഞാറൻ കാറ്റിന് കാരണമാകുന്നു. മണിക്കൂറിൽ 15 മുതൽ 22 കിലോമീറ്റർ വേ​ഗത്തിൽ ഇടയ്ക്കിടെ കാറ്റ് വീശാൻ സാധ്യതയുണ്ട്. കൂടാതെ അതിന്റെ വേഗത മണിക്കൂറിൽ 35 കി.മീ വരെ എത്തിയേക്കുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ ആദെൽ അൽ മർസൗസ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നത് താപനില കുറയുന്നതിലേക്ക് നയിക്കും. ഇതോടെ രാത്രിയിൽ കാലാവസ്ഥ തണുപ്പായിരിക്കും. ശനിയാഴ്ച വൈകുന്നേരം വളരെ ചെറിയ മഴ പെയ്തിരുന്നു. ചൂടിനെ പ്രതിരോധിക്കാൻ വേനൽക്കാല വസ്ത്രങ്ങൾ പകൽ സമയത്ത് ധരിക്കുന്നതിനാൽ കാലാവസ്ഥ മാറ്റം വസ്ത്രത്തിന്റെ തരം തിരഞ്ഞെടുക്കുന്നതിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News