ജഹ്‌റയിൽ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് തൂക്കുകയർ

  • 20/11/2022

കുവൈറ്റ് സിറ്റി : ജഹ്‌റയിൽ തന്റെ സഹോദരിക്കെതിരെ ഒരു യുവാവ് നടത്തിയ അതിക്രൂരമായ കൊലപാതകത്തിന്  കാസേഷൻ കോടതി വിധി പ്രഖ്യാപിച്ചു . ജീവപര്യന്തം തടവിന് വാദിച്ച   പ്രതിഭാഗത്തിന്റെ ദയാഹർജി തള്ളി പ്രതിക്ക്  തൂക്ക് കയർ വിധിച്ചു  

2021 സെപ്റ്റംബറിലാണ് കുറ്റകൃത്യം നടന്നത്, ബിദൂനിയായ  കുറ്റവാളി, വീടിന് പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്യുന്നതിനുമുമ്പ് സഹോദരിയെ കത്തികൊണ്ട് കൊലപ്പെടുത്തി. 

കൊല്ലപ്പെടുന്നതിന് മുമ്പ്, രണ്ട് മാസത്തോളം വീട്ടിൽ തന്നെ  തടങ്കലിൽ വച്ചിരുന്നതായി ഇര പോലീസിൽ അറിയിച്ചിരുന്നു ,  ഇത് കുറ്റവാളിയെ കൊല  ചെയ്യാൻ പ്രേരിപ്പിച്ചതായി സുരക്ഷാ വൃത്തങ്ങൾ  വെളിപ്പെടുത്തി. അവളെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ എത്തുന്നതിനുമുമ്പ് അവൾ കത്തിക്കിരയായി. കൊലയാളി അതേ കത്തിയുപയോഗിച്ച്  പോലീസുകാരനെ  കുത്താൻ ശ്രമിച്ചു, രക്ഷപ്പെടാൻ ശ്രമിച്ചു, പക്ഷേ ഉടൻതന്നെ അവനെ പിടികൂടി അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News