കൈക്കൂലി റിസ്ക് മട്രിക്സിൽ കുവൈത്ത് 111-ാം സ്ഥാനത്ത്; റാങ്കിം​ഗ് താഴേക്ക്

  • 21/11/2022

കുവൈത്ത് സിറ്റി: ഈ വർഷത്തെ കൈക്കൂലി റിസ്ക് മാട്രിക്സിൽ 53 ശതമാനം പോയിന്റുമായി കുവൈത്ത് 111-ാം സ്ഥാനത്ത്. സാമ്പത്തിക, ബിസിനസ് മേഖലകളിലെ എല്ലാത്തരം അഴിമതികളെയും ചെറുക്കുന്നതിൽ താൽപ്പര്യമുള്ള യുഎസ് ആസ്ഥാനമായുള്ള ട്രേസ് എന്ന ബിസിനസ് അസോസിയേഷനാണ് മട്രിക്സ് പുറത്തിറക്കിയത്. നാല് സ്റ്റാൻഡേർഡ് പോയിന്റുകളെ അടിസ്ഥാനമാക്കി ധനകാര്യത്തിലും ബിസിനസിലുമുള്ള കൈക്കൂലി അപകടസാധ്യതകളുടെ അളവ് അളന്നാണ് പട്ടിക തയാറാക്കുന്നത്. 

കൂടാതെ രാജ്യങ്ങൾക്ക് നൽകിയിരിക്കുന്ന ശതമാനം പോയിന്റ് അപകടസാധ്യതകളുടെ നിലവാരത്തെ സൂചിപ്പിക്കുന്നു. 200 രാജ്യങ്ങളിൽ 2019ൽ 121-ാം സ്ഥാനത്തും 2020-ൽ 83-ാം സ്ഥാനത്തും 2021-ൽ 95-ാം സ്ഥാനത്തുമായിരുന്നു നേരത്തെ കുവൈത്തിന്റെ സ്ഥാനം. എന്നാൽ, കുറച്ച് വർഷങ്ങളായി റാങ്കിം​ഗ് താഴേക്ക് വരികയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 2022ൽ കുവൈത്തിന്റെ റാങ്കിംഗ് 16 സ്ഥാനനങ്ങളാണ് താഴേക്ക് പോയിരിക്കുന്നത്. മീഡിയം റിസ്ക് വിഭാഗത്തിൽ തന്നെയാണ് കുവൈത്ത് തുടരുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News