ചികിത്സാ പിഴവിനെ തുടർന്ന് എംപി അൽ സവാഗ് മരണം; 156,000 കുവൈത്തി ദിനാർ നഷ്ട‌പരിഹാരം നൽകണമെന്ന് അപ്പീൽ കോടതി

  • 21/11/2022

കുവൈത്ത് സിറ്റി: ചികിത്സാ പിഴവിനെ തുടർന്ന് മുൻ എംപി ഫലാഹ് അൽ സവാഗ് മരണപ്പെട്ട കേസിൽ ആരോഗ്യ മന്ത്രാലയത്തോടും അതിലെ രണ്ട് ഡോക്ടർമാരോടും 156,000 കുവൈത്തി ദിനാർ അദ്ദേഹത്തിന്റെ അവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ അപ്പീൽ കോടതി ഉത്തരവിട്ടു. അഭിഭാഷകനായ ഡോ. യൂസഫ് അൽ ഹർബാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കോടതി, രണ്ട് ഡോക്ടർമാരെയും ഒരു വർഷം തടവിനാണ് ശിക്ഷിച്ചിരുന്നത്. 

വിധി നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ 5,000 കുവൈത്തി ദിനാർ വീതം ജാമ്യത്തുകയും ചുമത്തിയിരുന്നു. മുൻ എംപി ഫലാഹ് അൽ സവാഗിന്റെ മരണത്തിനിടയാക്കിയ ശസ്ത്രക്രിയയ്ക്കിടെ രണ്ട് ഡോക്ടർമാരും ചികിത്സാ പിഴവ് വരുത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. അൽ സവാഗിനെ മരണത്തെ കുറിച്ച് പഠിക്കാൻ കോടതി നിയോഗിച്ച ആരോഗ്യ മന്ത്രാലയം, ഫോറൻസിക് മെഡിസിൻ വിഭാഗം, കുവൈത്ത് സർവകലാശാലയിലെ കോളേജ് ഓഫ് മെഡിസിൻ എന്നിവയുടെ കമ്മിറ്റികൾ സമർപ്പിച്ച റിപ്പോർട്ടിലാണ് ചികിത്സാ പിഴവ് സംഭവിച്ചതായി വ്യക്തമായത്.
കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News