കുവൈത്ത് രാജകുടുംബത്തിന്റെ പ്രോപ്പർട്ടി സംബന്ധിച്ച ഹർജി; ഒഴിയണമെന്ന് വ്യവസായികളോട് നിർദേശിക്കാതെ ബോംബെ ഹൈക്കോടതി

  • 21/11/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടികൾ  ഒഴിയാൻ മുംബൈ ആസ്ഥാനമായുള്ള വ്യവസായികളോട് നിർദ്ദേശിക്കാതെ ബോംബെ ഹൈക്കോടതി. പ്രഥമദൃഷ്ട്യാ അവരുടെ വാടക കരാറുകൾ വ്യാജമോ കെട്ടിച്ചമച്ചതോ അല്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.അന്തരിച്ച പിതാവ് അമീർ ഷെയ്ഖ് സാദ് അൽ അബ്ദുള്ള അൽ സലേം അൽ സബാഹിന്റെ മകൾ ഷെയ്ഖ ഫാദിയ സാദ് അൽ അബ്ദുള്ള അൽ സബാഹിന്റെ ഇടക്കാല അപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ബി പി കൊളബാവല്ല.

മുംബൈയിലെ മൂന്ന് വ്യവസായികൾ തങ്ങളുടെ കെട്ടിടത്തിൽ അനധികൃതമായും ബലപ്രയോഗത്തിലൂടെയും സ്ഥലം കൈവശപ്പെടുത്തിയെന്നും ഉടൻ അവ ഒഴിയാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. അതേസമയം, കുവൈത്ത് രാജകുടുംബം അവർക്കെതിരെ ഫയൽ ചെയ്ത കേസിന്റെ അന്തിമ വാദം കേൾക്കുന്നത് വരെ ഈ സ്ഥലത്തിന് മൂന്നാം കക്ഷി അവകാശങ്ങളോ മാറ്റോ സൃഷ്ടിക്കുന്നതിൽ നിന്ന് വ്യവസായികളെ കോടതി വിലക്കിയിട്ടുണ്ട്. 

2014ലാണ് മൂന്ന് വ്യവസായികൾക്കെതിരെ എതിരെ കുടുംബം ഹർജി ഫയൽ ചെയ്തത്. അത് ഇപ്പോഴും തീർപ്പാക്കിയിട്ടില്ല. ഇതിനുപുറമെ, 2013 മുതൽ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് മൂവരോടും സ്ഥലം ഒഴിയാനും നഷ്ടപരിഹാരം നൽകാനും ഇടക്കാല ഉത്തരവുകൾ ആവശ്യപ്പെട്ടും കുടുംബം കോടതിയെ സമീപിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News