കുവൈത്തിൽ മഴക്കെടുതിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് 6,000 തൊഴിലാളികൾ

  • 21/11/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കനത്ത് പെയ്ത മഴയെ തുടര്‍ന്നുണ്ടായ കെടുതികളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് 6,000 തൊഴിലാളികൾ. വിപുലമായ ശുചീകരണ പ്രക്രിയകളാണ് നടന്നത്. ഇതോടെയാണ് സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കാവുന്ന അവസ്ഥയിലേക്ക് എത്തിയത്. വെള്ളം പൊങ്ങുന്നതില്‍ നിന്നും ചെളി നിറയുന്നതില്‍ നിന്നും സ്കൂൾ സൗകര്യങ്ങൾ വൃത്തിയാക്കുക എന്നത് കഠിനാധ്വാനമുള്ള പ്രവര്‍ത്തനം ആയിരുന്നുവെന്ന് വൃത്തങ്ങള്‍ റഞ്ഞു.  

എന്നാൽ സീസണൽ പ്രശ്നം എല്ലാ ശൈത്യകാലത്തും സ്കൂൾ അഡ്മിനിസ്ട്രേഷനുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മഴക്കാലാരംഭം മുതൽ സ്കൂളുകൾക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. എഞ്ചിനീയറിംഗ് അഫയേഴ്സ് വിഭാഗം വൈദ്യുതി ബോക്സുകൾ മറച്ചും സ്കൂൾ നെറ്റ്‌വർക്കുകളുടെയും മറ്റും പ്രീ-ട്രീറ്റ്മെന്റ് നടത്തി സീസണിനായി നന്നായി തയാറെടുപ്പുകള്‍ നടത്തിയിരുന്നു. തെരുവുകളിലെ പ്രധാന ശൃംഖലകളിലൂടെ മഴവെള്ളം ഒഴുകിപ്പോകാനുള്ള പ്രശ്നമാണ് ഗുരുതരമായി ബാധിക്കുന്നത്.  അവയിൽ ചിലതില്‍ കഴിഞ്ഞ ഒരാഴ്ചയായി വെള്ളം നിറഞ്ഞ അവസ്ഥയായിരുന്നു. എന്നാൽ താമസിയാതെ സ്ഥിതി മെച്ചപ്പെട്ടതായി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News