കുവൈത്തിന്റെ തെക്ക് വടക്കു ഭാഗങ്ങളിൽ നാളെ സൈറൺ മുഴങ്ങും

  • 21/11/2022


കുവൈത്ത് സിറ്റി: സൈറന്‍ സംവിധാനം നാളെ പരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ വടക്കും തെക്കും അതിർത്തി പ്രദേശങ്ങളിൽ നാളെ രാവിലെ 10 മണിക്കാണ് പരീക്ഷണം. മുന്നറിയിപ്പ് സൈറണുകളുടെ അർത്ഥത്തെക്കുറിച്ചും കേൾക്കുമ്പോൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണിത്. മൂന്ന് മിനിറ്റ് നേരത്തേക്കാണ് രാവിലെ പത്ത് മണിക്ക് സൈറണ്‍ മുഴക്കുന്നത്. തുടര്‍ന്ന് അറബിയിലും ഇംഗ്ലീഷിലും വോയിസ് മെസേജ് ഉണ്ടാകും. കൃത്യം 10:10 ന്, രണ്ടാമത്തെ സൈറണ്‍ മുഴക്കും. തുടർന്നും അറബിയിലും ഇംഗ്ലീഷിലും സന്ദേശം ഉണ്ടാകും. 10:20നാണ് മൂന്നാമത്തെ സൈറണ്‍.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News