അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ ഇന്ത്യ പിന്‍വലിച്ചു

  • 21/11/2022

കൊവിഡ്  വ്യാപന സമയത്ത് ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ എയര്‍ സുവിധ സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. എയര്‍ സുവിധ പോര്‍ട്ടലില്‍ ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ പൂരിപ്പിക്കേണ്ട കൊവിഡ് വാക്‌സിനേഷനായുള്ള സ്വയം പ്രഖ്യാപന ഫോമുകള്‍ ഇനി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തീരുമാനം അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

പുതുക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഓണ്‍ലൈന്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ ഫോം സമര്‍പ്പിക്കുന്നത് നിര്‍ത്തിവച്ചു. അതേസമയം, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ചട്ടം പുനപ്പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News