ലോകകപ്പ് ആരാധകര്‍ക്കായി കുവൈത്ത് - ദോഹ ഷട്ടില്‍ സര്‍വീസ്

  • 21/11/2022

കുവൈത്ത് സിറ്റി: ദോഹയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കുവൈത്ത് എയർലൈൻസ് നേരിട്ടുള്ള ഷട്ടിൽ സർവീസ് തുടങ്ങി. 2022 ഫിഫ ലോകകപ്പ് കാണാന്‍ കുവൈത്തില്‍ നിന്ന് ദോഹയിലേക്ക് ആരാധകരെ എത്തിക്കുന്നതിന് കുവൈത്ത് എയർവേയ്‌സും ജസീറ എയർവേയ്‌സും സര്‍വ്വീസ് നടത്തുന്നുണ്ട്. ആരാധകർക്ക് മത്സരങ്ങള്‍ നേരിട്ട് കാണാനും അതേ ദിവസം തന്നെ കുവൈത്തിലേക്ക് മടങ്ങാനും കഴിയും. ദോഹയിലേക്ക് യാത്ര ചെയ്യുന്ന ആരാധകർ മത്സര ദിന ടിക്കറ്റ് കൈവശം വെക്കുകയും ഖത്തറിലേക്കുള്ള ഹയ്യ കാർഡ് എൻട്രി സിസ്റ്റത്തിനായി സൈൻ അപ്പ് ചെയ്യുകയും വേണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News