കുവൈത്തിന്റെ ആകാശത്തിൽ വർണ്ണ വിസ്മയം തീർത്ത് റെഡ് ആരോസ് എയർഷോ

  • 21/11/2022

കുവൈത്ത് സിറ്റി: ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ റെഡ് ആരോസ് എയർക്രാഫ്റ്റ് ടീമിന്റെ പങ്കാളിത്തത്തിൽ കുവൈത്തിന്‍റെ ആകാശത്ത് എയർ ഷോ അവതരിപ്പിക്കാനായതില്‍ സന്തോഷം പ്രകടിപ്പിച്ച് എക്സ്റ്റേണല്‍ എക്യൂപ്മെന്‍റുകളുടെ ചുമതലയുള്ള  പ്രതിരോധ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഷെയ്ഖ ഡോ. ഷമൈൽ അഹമ്മദ് ഖാലിദ് അൽ-സബാഹ്. ഇന്നാണ് എയര്‍ ഷോ നടന്നത്. റെഡ് ആരോസ് എയർക്രാഫ്റ്റ് ടീം കുവൈത്തില്‍ ഒരു എയർ ഷോ നടത്തുന്നത് ഇതാദ്യമല്ല. യുകെയുമായുള്ള കുവൈത്തിന്‍റെ ബന്ധം പുരാതന കാലം മുതൽ തന്നെ വ്യാപിച്ചുകിടക്കുന്നതാണ്. ഈ പങ്കാളിത്തത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. അതുവഴി കുവൈത്തിലെ ജനങ്ങൾക്ക് ഒരു പുതിയ ഷോ കാണാനും അതിൽ നിന്ന് പഠിക്കാനും കഴിയും. കൂടാതെ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടുതൽ സഹകരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News