കുവൈത്തിൽ ലേബർ റിക്രൂട്ട്‌മെന്റ് കമ്പനിക്ക് മൂലധനത്തിന്റെ 50 ശതമാനത്തിലധികം നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

  • 21/11/2022

കുവൈത്ത് സിറ്റി: അൽ-ദുറ ലേബർ റിക്രൂട്ട്‌മെന്റ് കമ്പനിയുടെ മൂലധനത്തിന്റെ 50 ശതമാനത്തിലേറെയും ഏകദേശം നഷ്‌ടപ്പെട്ടുവെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. അതായത് അതിന്റെ മൂലധനത്തില്‍ നിന്ന് 1.518 മില്യണ്‍ ദിനാറാണ് നഷ്ടപ്പെട്ടത്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ സ്പെഷ്യലൈസ് ചെയ്ത പ്രാദേശിക കമ്പനി 2016 ഒക്ടോബറിൽ മൂന്ന് മില്യണ്‍ ദിനാർ പണമടച്ചുള്ള മൂലധനത്തോടെയാണ് സ്ഥാപിതമായത്. കൂടാതെ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, പബ്ലിക് ഇൻസ്‌റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി (പിഐഎഫ്എസ്എസ്) ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങൾ ഇതിലേക്ക് സംഭാവന ചെയ്തിരുന്നു. 

തുടക്കം മുതൽ തുടർച്ചയായി നഷ്ടം നേരിട്ടിട്ടും ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് വാർഷിക ബോണസ് വിതരണം ചെയ്തു, കുവൈത്തില്‍ മത്സരാധിഷ്ഠിത വിലയ്ക്ക് തൊഴിലാളികളെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്ഥാപനത്തിന്റെ ലക്ഷ്യത്തിൽ കമ്പനിക്ക് വിജയിക്കാനായില്ല, കമ്പനിയുടെ മുൻ ഡയറക്ടർ ബോർഡ് ചെയർമാന്‍റെ അമിതാധികാരം കമ്പനിയുടെ മൂലധനത്തിന് നഷ്ടങ്ങള്‍ വരുത്തുകയും അന്യായമായ ചിലവുകൾ വരുത്തുകയും ചെയ്തു. ബോർഡിന്റെ ചെയർമാൻ തന്റെ സ്വകാര്യ ആവശ്യത്തിനായി ഒരു കാർ വാടകയ്‌ക്കെടുത്തത് അടക്കമുള്ള കാരണങ്ങളാണ് കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News