കുവൈത്തിലെ ജഹ്റ റിസർവിൽ പൊന്മാനുകളെ കണ്ടെത്തി

  • 22/11/2022

കുവൈത്ത് സിറ്റി: ജഹ്‌റ റിസർവിൽ സന്ദർശകർക്കായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. അതോറിറ്റി പ്ലാറ്റ്ഫോമിൽ മുൻകൂട്ടി റിസർവേഷൻ നടത്തിയവർക്കാണ് പ്രവേശനം. ഇടിമിന്നലിന്റെ ഫലമായി ഉണ്ടായ തീ പരിമിതമാണെന്നും നിരവധി മരങ്ങളെ ബാധിച്ചുവെന്നും അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ജഹ്റ റിസർവിൽ എത്തുന്ന ദേശാടന പക്ഷികളെ നിരീക്ഷിക്കുന്നത് തുടരുന്നുണ്ടെന്ന് കമ്മീഷൻ ഫോർ ടെക്‌നിക്കൽ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സൈദാൻ പറഞ്ഞു.

പുള്ളിയുള്ളതും സാധാരണവും ചെറുതുമായ മൂന്ന് ഇനം വൈറ്റ് ബ്രെസ്റ്റഡ് കിം​ഗ്ഫിഷറുകളെ അടുത്ത നിരീ​ക്ഷിച്ചിരുന്നു. അവ കുളങ്ങൾക്ക് സമീപമാണ് താമസിച്ചിരുന്നത്. ക്രസ്റ്റേഷ്യനുകൾ, ഇൻവെർട്ടിബ്രേറ്റ്സ്, മത്സ്യങ്ങൾ എന്നിവയടക്കം ജീവി വർ​​ഗങ്ങളെ സംരക്ഷിക്കുന്നതിന് രാജ്യത്ത് ഈ പക്ഷികളുടെ സാന്നിധ്യം വലിയ പ്രാധാന്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ശൈത്യകാലത്ത് ഇത് സംരക്ഷിക്കുന്നതിൽ റിസർവ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News