വിന്‍റര്‍ വണ്ടര്‍ലാന്‍ഡ് കുവൈത്ത്; നിര്‍മ്മാണം 92 ശതമനം പൂര്‍ത്തീകരിച്ചു

  • 22/11/2022

കുവൈത്ത് സിറ്റി: വിന്‍റര്‍ വണ്ടര്‍ലാന്‍ഡ് കുവൈത്തിന്‍റെ നിര്‍മ്മാണം 92 ശതമനം പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു. സമയം ഒട്ടും പാഴാക്കാതെ 24 മണിക്കൂറും നീളുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. ആരാധകരുടെ അഭിപ്രായങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത്, പ്രത്യേകിച്ച് ഉദ്ഘാടന സമയം അടുത്തതിനാല്‍ വണ്ടര്‍ലാന്‍ഡിനെ കുറിച്ചുള്ള വിശദാംശങ്ങൾ ആരാധകരുമായി പങ്കിടാൻ സംഘാടകർ വ്യക്തമായി ആഗ്രഹിക്കുന്നുണ്ട്. 

ക്രേസി ഫ്രോഗ് എന്ന ആദ്യ ഗെയിമിന്റെ ഇൻസ്റ്റാളേഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇപ്പോള്‍ ഡോഡ്ജം എന്ന ഗെയിം കൂടെ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇത് മുതിർന്നവർക്കും കുട്ടികൾക്കും അനുയോജ്യമാണ്. ഇൻസ്റ്റാൾ ചെയ്ത മൂന്നാമത്തെ ഗെയിം മിയാമി ബീച്ച് പാർട്ടി ആണ്. നാലാമത്തെ ഗെയിമിനെ കെഎംജി സ്പീഡ് ബൂസ്റ്റർ എന്നും വിളിക്കുന്നു. കൂടാതെ നിലവിൽ ഇൻസ്റ്റാൾ ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ഗെയിം മാജിക് ഹൗസ് ആണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News