കുവൈത്തിൽ പ്രവാസിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി

  • 22/11/2022

കുവൈത്ത് സിറ്റി: പ്രവാസിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പുറപ്പെടുവിച്ച 15 വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ, ആക്രമിക്കൽ, കൊള്ളയടിക്കല്‍, മോഷണം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ എന്നീ ആറ് കേസുകളിൽ ഉദ്യോഗസ്ഥനെ കോടതി കുറ്റവിമുക്തനാക്കി. ഉദഗ്യോഗസ്ഥന്‍റെ ഓഫീസില്‍ വച്ച ആക്രമണത്തിന് ഇരയായെന്നായിരുന്നു വാദിയുടെ പരാതി. 

ഉദ്യോഗസ്ഥൻ വാദിയെ സെവൻത് റിംഗ് റോഡിന് സമീപമുള്ള ഒരു സ്ഥലത്തേക്ക്  കൊണ്ടുപോവുകയും തുടർന്ന് മുഖത്ത് അടിക്കുകയും വസ്ത്രങ്ങൾ അഴിക്കുകയും അപമാനിക്കുകയും ചവിട്ടുകയും ഫോൺ എടുത്തുമാറ്റുകയും ചെയ്തുവെന്ന് കേസ് ഫയലുകള്‍ വ്യക്തമാക്കുന്നു. ഇത് ദുരുദ്ദേശ്യപരമായ ആരോപണമാണെന്നും യുക്തിരഹിതമായ കെട്ടിച്ചമച്ച കേസാണെന്നുമാണ് ഉദ്യോഗസ്ഥന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News