ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് പുതിയ കർമ്മ പദ്ധതി; സുപ്രധാന നീക്കവുമായി കുവൈറ്റ് സർക്കാർ

  • 22/11/2022

കുവൈത്ത് സിറ്റി: റോഡുകൾ, വിമാനത്താവളങ്ങൾ, റെസിഡൻഷ്യൽ, വ്യാവസായിക നഗരങ്ങൾ, പൊതുവെ സർക്കാർ സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്ന മേഖലകൾ എന്നിവിടങ്ങളിൽ പുതിയ കർമ്മ പദ്ധതി സർക്കാർ ഏജൻസികൾ നടപ്പിലാക്കാൻ തുടങ്ങി. ഏറ്റവും പുതിയ സാങ്കേതിക മാർഗങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുള്ള സംവിധാനങ്ങളുടെ വികസനത്തിലൂടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് മുതൽ എട്ട് വർഷം വരെയാണ് നടപ്പാക്കൽ കാലയളവ്. 

ദുരന്തങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ അവ കൈകാര്യം ചെയ്യുന്നതിനൊപ്പം ആധുനികനിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് സാമ്പത്തിക, ഭരണപരമായ വശങ്ങളുടെ കാര്യത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് സർക്കാരിന്റെ സമീപനം. നാല് വ്യത്യസ്ത ഘട്ടങ്ങളിലൂടെ ആകും പദ്ധതി കടന്നു പോവുക. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ വിദേശത്തോ പോലും സമാന അനുഭവങ്ങളും പദ്ധതികളും അവലോകനം ചെയ്യുന്നത് പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News