മയക്കുമരുന്ന് വിൽപ്പന നടത്തിയ പ്രവാസിയെ പിടികൂടാൻ സഹായിച്ച പൗരന്മാരെ ആദരിച്ച് കുവൈറ്റ് അഭ്യന്തര മന്ത്രി

  • 22/11/2022

കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിയ ഏഷ്യക്കാരനായ പ്രവാസിയെ പിടികൂടാൻ സഹായിച്ച പൗരന്മാരെ ആദരിച്ച് അഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ്. യൂസഫ് മൻസൂർ നാസർ അൽ അൻസി, ബദർ മൻസൂർ നാസർ അൽ അൻസി എന്നീ കുവൈത്തി പൗരന്മാരെയാണ് ആഭ്യന്തര മന്ത്രി ആദരിച്ചത്. സമൂഹത്തെ ഭീഷണിപ്പെടുത്തുന്ന ഈ അപകടത്തോടുള്ള ജാഗ്രതയ്ക്കും ഉത്തരവാദിത്തബോധത്തിനും അൽ ഖാലിദ് ഇരുവരോടും നന്ദി പറഞ്ഞു.

ഓരോ പൗരനും കാവൽക്കാരനാണെന്നും മയക്കുമരുന്ന് എന്ന വിപത്തിനെതിരെ പോരാടുന്നതിലും രാജ്യത്തിന്റെ യുവ സമൂഹത്തെ സംരക്ഷിക്കുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരുമൊത്ത് പങ്കാളികളാണെന്നും പൗരന്മാർ തെളിയിച്ചുവെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തെ നശിപ്പിക്കുന്ന ഈ വിപത്തിനെ ചെറുക്കുന്നതിന് യോജിച്ച ശ്രമങ്ങളുടെ ആവശ്യമാണ്. മയക്കുമരുന്ന് വിപത്തിനെ നേരിടുക എന്നത് ഈ കാലത്ത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News