ബോധപൂർവ്വം ട്രാഫിക് തടസ്സം സൃഷ്ടിച്ച ബസ് ഡ്രൈവർക്കെതിരെ നടപടിയുമായി കുവൈറ്റ് ട്രാഫിക്

  • 22/11/2022

കുവൈത്ത് സിറ്റി:  ഒരു ബസ് ഡ്രൈവർ ബോധപൂർവം ട്രാഫിക് തടസപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ട്രാഫിക് ഓപ്പറേഷൻസ് വിഭാഗം നടപടി സ്വീകരിച്ചതായി  ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.  ആവശ്യമായ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ഡ്രൈവർക്കെതിരെ നിയമലംഘനങ്ങൾ ചുമത്തിയെന്നും ബസ് ട്രാഫിക് ഡിറ്റൻഷൻ ഗാരേജിലേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News