വിന്റർ വണ്ടർലാൻഡ് കുവൈത്ത് ‍ഡിസംബർ അഞ്ചിന് തുറന്നേക്കും

  • 22/11/2022

കുവൈത്ത് സിറ്റി: വിന്‍റര്‍ വണ്ടര്‍ലാന്‍ഡ് കുവൈത്തിന്‍റെ നിര്‍മ്മാണം 92 ശതമനം പൂര്‍ത്തീകരിച്ചതായും ഡിസംബർ അഞ്ചിന് തുറന്നേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. പ്രോജക്റ്റ് സൈറ്റിൽ ഇതിനകം ആറ് ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ ഓപ്പറേറ്റർമാർ 24 മണിക്കൂറും പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. വണ്ടർലാൻഡ് കുവൈത്തിലേക്ക് മുഴുവൻ കുടുംബത്തെയും ആകർഷിക്കുന്നതിനായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുയോജ്യമായ വിവിധ ഗെയിമുകൾ ഒരുക്കിയിട്ടുണ്ട്. 

ഗെയിമുകളുടെ മേൽനോട്ടത്തിനായി യുകെയിൽ നിന്നുള്ള വിദ​ഗ്ധ സംഘം ഉടൻ കുവൈത്തിലെത്തും. ആഭ്യന്തര മന്ത്രിയും വികസന പദ്ധതികളുടെ കമ്മറ്റി ചെയർമാനുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്, ധനമന്ത്രി അബ്ദുൾ വഹാബ് മുഹമ്മദ് അൽ റഷീദ് എന്നിവർ തിങ്കളാഴ്ച നേരിട്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News