വ്യാജ മെഡിക്കൽ സർട്ടഫിക്കേറ്റ് സമർപ്പിച്ച സർക്കാർ ജീവനക്കാരിക്ക് ശിക്ഷ വിധിച്ച് കുവൈറ്റ് ക്രിമിനൽ കോടതി

  • 22/11/2022

കുവൈത്ത് സിറ്റി: വ്യാജ മെഡിക്കൽ സർട്ടഫിക്കേറ്റ് സമർപ്പിച്ച കേസിൽ ഒരു സർക്കാർ ഏജൻസിയിലെ ജീവനക്കാരിക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. 500 കുവൈത്തി ദിനാറിന്റെ സാമ്പത്തിക ഗ്യാരണ്ടിയിൽ തടവുശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. 19 പ്രവൃത്തി ദിവസങ്ങളുടെ മൂല്യം കണക്കാക്കിയാണ് പിഴ നിശ്ചയിച്ചത്. ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിട്ടുമുണ്ട്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജീവനക്കാരി ജോലിക്ക് ഹാജരാകാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. ഇത്തരം കേസുകൾ ഇപ്പോൾ കോടതിയിൽ വർധിച്ച് കൊണ്ടിരിക്കുകയാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News