ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് MD. അബ്ദുൾ ലത്തീഫിനെ ഒമാൻ ചേംബർ ഓഫ് കോമ്മേഴ്സ് & ഇൻഡസ്‌ട്രി ഗവർണിങ് ബോർഡ് മെമ്പറായി തിരഞ്ഞെടുത്തു

  • 22/11/2022

കുവൈറ്റ് സിറ്റി : ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ എംഡി അബ്ദുൾ ലത്തീഫിനെ ഒമാൻ ചേംബർ ഓഫ് കോമ്മേഴ്സ് & ഇൻഡസ്‌ട്രി  (OCCI) ഗവർണിങ് ബോർഡ് മെമ്പറായി തിരഞ്ഞെടുത്തു.  ട്രാവൽ, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ, റീട്ടെയ്‌ലിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ബിസിനസുകൾക്ക് പുറമെ ഒമാനിലെയും ജിസിസിയിലെയും ആരോഗ്യപരിപാലന മേഖലയിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ലത്തീഫ്, പ്രവാസി സമൂഹത്തിന്റെ പ്രാതിനിധ്യം അനുവദിക്കുന്നത് ചരിത്രപരവും സുപ്രധാനവുമായ ചുവടുവയ്പ്പാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

OCCI ബോർഡിലെ അംഗത്വം പ്രവാസി വ്യവസായ സമൂഹത്തെ അർത്ഥവത്തായ രീതിയിൽ പിന്തുണയ്ക്കുന്നതിനും ഒമാന്റെ സാമ്പത്തിക വളർച്ചയിൽ പങ്കാളിയാകുന്നതിനുമുള്ള സുപ്രധാന അവസരങ്ങളും ഉത്തരവാദിത്തങ്ങളും നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണച്ച എല്ലാവര്ക്കും അദ്ദേഹം നന്ദി അറിയിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

 

 

Related News