ലിലിയൽ ചേരുന്ന സൗന്ദര്യവർദ്ധക വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്

  • 23/11/2022

കുവൈത്ത് സിറ്റി: ലിലിയൽ എന്നറിയപ്പെടുന്ന (Butylphenyl, Methylpropional)പദാര്‍ത്ഥം ചേരുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി വാണിജ്യ മന്ത്രാലയം. ഈ പദാർത്ഥങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തി യൂറോപ്യൻ കെമിക്കൽസ് ഏജൻസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. നിലവിൽ പ്രാദേശിക വിപണിയിൽ ലഭ്യമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ സുരക്ഷ പരിശോധിക്കാൻ സൂപ്പർവിഷൻ ടീമുകളെ നിയോഗിക്കും. 

സൗന്ദര്യവർദ്ധക വസ്തുക്കളിലും അലക്കുപൊടികളിലും സുഗന്ധദ്രവ്യമായി സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസ സംയുക്തമാണ് ലിലിയൽ. കാന്‍സറിന് കാരണമാകുന്നുവെന്നും പ്രത്യുൽപാദനശേഷിക്ക് ഹാനികരമാണെന്നും കണ്ടെത്തിയതിനെ തുടർന്ന് യൂറോപ്യന്‍ യൂണിയന്‍ സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോഗിക്കാൻ നിരോധിച്ച ഒരു സിന്തറ്റിക് ആരോമാറ്റിക് ആൽഡിഹൈഡാണിത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News