കുവൈത്തിൽ വെള്ളി- ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 23/11/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പകല്‍ സമയങ്ങളില്‍ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്ന് അറിയിപ്പ്. 29 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും പകല്‍ സമയത്തെ ഏറ്റവും ഉയര്‍ന്ന താപനില. രാത്രിയില്‍ ഉയര്‍ന്ന താപനില 18 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. 1444ലെ ജുമാദ അൽ അവ്വൽ മാസം നവംബർ 25 വെള്ളിയാഴ്ച ആരംഭിക്കും. നവംബർ 24 വ്യാഴാഴ്ച, ന്യൂല അൽ സബാന ആരംഭിക്കും. ഇത് 52 ദിവസത്തെ അടയാളപ്പെടുത്തൽ കാലയളവിലെ അവസാനത്തേതും ഡിസംബർ അഞ്ചിന് അവസാനിക്കുന്നതുമാണ്.

മിതമായ പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ അഞഞ്ച് മുതൽ 20 കിലോമീറ്റർ വരെ വേഗതയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് വ്യാഴാഴ്ച വൈകുന്നേരം തെക്കുപടിഞ്ഞാറൻ കാറ്റായി മാറുന്നു. ചിലപ്പോൾ നേരിയ വേഗതയിലും മിതമായ വേഗതയിലും ചിലപ്പോൾ 15 മുതൽ 35 കി.മീ വരെ വേഗത്തിലും കാറ്റ് വീശിയേക്കും.  ഇത് പൊടി ഉയരാന്‍ കാരണമാകുമെന്നും കാലാവസ്ഥ വിദഗ്ധന്‍ ആദെല്‍ അല്‍ മര്‍സൗസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട നിലയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News