കുവൈത്തിൽ സൗജന്യ ആരോ​ഗ്യ സേവനങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യം

  • 23/11/2022

കുവൈത്ത് സിറ്റി: നിലവിലുള്ള രീതിയിൽ രാജ്യത്തിന് സൗജന്യ ചികിത്സാ സേവനങ്ങൾ നൽകുന്നത് തുടരാനാവില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും ഫെഡറേഷൻ ഓഫ് ഡ്രഗ് ഇംപോർട്ടേഴ്‌സിന്റെ തലവൻ ഫൈസൽ അൽ മൊജിൽ പറഞ്ഞു. നല്ല സാമ്പത്തികശേഷിയുള്ളവർക്ക് ചികിത്സാച്ചെലവിന്റെ ഒരു ഭാഗം വഹിക്കത്തക്കവിധം ചികിത്സാ മാനദണ്ഡങ്ങൾ രൂപീകരിക്കുന്ന രീതി പരി​ഗണിക്കണമെന്നും അൽ മൊജിൽ ആവശ്യപ്പെട്ടു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സൗജന്യ ചികിത്സ നൽകുന്നത് രാജ്യത്തിന് തുടരാനാവില്ല. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തങ്ങളുടെ ആരോ​ഗ്യ കാര്യങ്ങളിൽ രാജ്യത്തെ പിന്തുണയ്ക്കാൻ ശേഷിയുള്ളവർക്ക് അതിന് സാധിക്കുന്ന രീതിയിൽ മാനദണ്ഡങ്ങൾ കൊണ്ട് വരണം. ഇപ്പോഴുള്ളത് പോലെയുള്ള അനന്തമായ സൗജന്യ സേവനം സമ്പന്നരെക്കാൾ ദരിദ്രർക്ക് അപകടകരമാണ്. 600 ദിനാർ ശമ്പളമുള്ള ഒരു വ്യക്തിയെയും പ്രതിവർഷം മില്യൺ ദിനാർ സമ്പാദിക്കുന്നയാളിനെയും സൗജന്യ സേവനത്തിന്റെ കാര്യത്തിൽ തുലനം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News