ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കരാർ; എത്യോപ്യ വീണ്ടും അവലോകനം ചെയ്യുകയാണെന്ന് കുവൈറ്റ് മാൻപവർ അതോറിറ്റി

  • 23/11/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തൊഴിൽ കരാർ എത്യോപ്യ വീണ്ടും അവലോകനം ചെയ്യുകയാണെന്ന് മാൻപവർ അതോറിറ്റി ആക്ടിം​ഗ് ഡയറക്ടർ ജനറൽ മുബാറക് അൽ അസ്മി അറിയിച്ചു. കരട് കരാറ് സംബന്ധിച്ച് ഏത്യോപിയയുമായി കുവൈത്ത് നേരത്തെ തന്നെ ധാരണയായിരുന്നു. എന്നാൽ കരാർ തുടർനടപടികളിൽ നിന്ന് എത്യോപ്യ മാറുകയും അവലോകനത്തിനും പഠനത്തിനും കൂടുതൽ സമയം അഭ്യർത്ഥിക്കുകയും ചെയ്തതായി അൽ അസ്മി പറഞ്ഞു. 

കരാറിന്റെ അന്തിമ രൂപത്തെക്കുറിച്ച് കുവൈത്തും എത്യോപ്യയുമായി ധാരണ വന്നിട്ടുണ്ട്. അന്തിമ ഒപ്പിടൽ നടപടിക്രമങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. സിയറ ലിയോൺ, നൈജീരിയ, ബെനിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തൊഴിൽ കരാറുകൾ ഒരുക്കുന്നതിനുള്ള നട‌പടിക്രമങ്ങൾ നടക്കുന്നുണ്ട്. തൊഴിലാളികളെ അയക്കുന്ന രാജ്യവുമായി മന്ത്രിമാരുടെ കൗൺസിലിന്റെ അംഗീകാരം നേടിയ ശേഷം ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News