ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് MD. അബ്ദുൾ ലത്തീഫിനെ ഒമാൻ ചേംബർ ഓഫ് കോമ്മേഴ്സ് & ഇൻഡസ്‌ട്രി ഗവർണിങ് ബോർഡ് മെമ്പറായി തിരഞ്ഞെടുത്തു

  • 23/11/2022

കുവൈറ്റ് സിറ്റി : ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ എംഡി അബ്ദുൾ ലത്തീഫിനെ ഒമാൻ ചേംബർ ഓഫ് കോമ്മേഴ്സ് & ഇൻഡസ്‌ട്രി  (OCCI) ഗവർണിങ് ബോർഡ് മെമ്പറായി തിരഞ്ഞെടുത്തു.  ട്രാവൽ, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ, റീട്ടെയ്‌ലിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ബിസിനസുകൾക്ക് പുറമെ ഒമാനിലെയും ജിസിസിയിലെയും ആരോഗ്യപരിപാലന മേഖലയിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ലത്തീഫ്, പ്രവാസി സമൂഹത്തിന്റെ പ്രാതിനിധ്യം അനുവദിക്കുന്നത് ചരിത്രപരവും സുപ്രധാനവുമായ ചുവടുവയ്പ്പാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

OCCI ബോർഡിലെ അംഗത്വം പ്രവാസി വ്യവസായ സമൂഹത്തെ അർത്ഥവത്തായ രീതിയിൽ പിന്തുണയ്ക്കുന്നതിനും ഒമാന്റെ സാമ്പത്തിക വളർച്ചയിൽ പങ്കാളിയാകുന്നതിനുമുള്ള സുപ്രധാന അവസരങ്ങളും ഉത്തരവാദിത്തങ്ങളും നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണച്ച എല്ലാവര്ക്കും അദ്ദേഹം നന്ദി അറിയിച്ചു. 

ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് അംഗമായും ഗവേണിംഗ് ബോഡി അംഗമായും തിരഞ്ഞെടുക്കപ്പെട്ട എം ഡി അബ്ദുൾ ലത്തീഫിനെ ബദർ അൽ സമ മെഡിക്കൽ സെന്റർ കുവൈത്തിന്റെ പേരിൽ അഭിനന്ദിച്ചു. സിഇഒ, ബദർ അൽ സമാ മെഡിക്കൽ സെന്റർ, ഡി.ആർ. ശരത് ചന്ദ്രൻ, ശ്രീ അഷ്‌റഫ് അയ്യൂർ (കൺട്രി ഹെഡ്), ശ്രീ അബ്ദുൾ റസാഖ് (ബ്രാഞ്ച് മാനേജർ), ഡോക്ടർമാരും സ്റ്റാഫും അദ്ദേഹത്തിന് വിജയാശംസകൾ നേർന്നു, അദ്ദേഹത്തിന്റെ പുതിയ ദൗത്യത്തിൽ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും ഏറ്റെടുത്ത് വിജയിക്കുന്നതിന് ആശംസകൾ നേർന്നു. 
ഹ്യൂമൻ കെയർ', 2017 മാർച്ചിൽ ആരംഭിച്ചു. യൂറോളജി, ഓർത്തോപീഡിക്‌സ്, ജനറൽ സർജറി, പീഡിയാട്രിക്‌സ്, ഇഎൻടി, ഡെന്റിസ്ട്രി, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി & കോസ്‌മെറ്റോളജി, ജനറൽ / കോസ്‌മെറ്റോളജി , മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി, കോൾ സെന്റർ തുടങ്ങിയ സ്പെഷ്യാലിറ്റി മെഡിക്കൽ സേവനങ്ങളുടെ വിപുലമായ ശ്രേണി ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു.

Related News