മസ്സാജ് പാർലറിൽ ക്രോസ് ഡ്രെസ് ചെയ്ത പുരുഷന്മാർ; കുവൈത്തിൽ 11 ഏഷ്യാക്കാർ അറസ്റ്റിൽ

  • 24/11/2022

കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്തെ മസാജ് പാർലറിൽ പരിശോധന നടത്തി സംയുക്ത കമ്മിറ്റി. എല്ലാ അധാർമിക പ്രവർത്തനങ്ങളും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശോധനയിൽ സ്ത്രീ വേഷം കെട്ടിയിരുന്ന ഏഷ്യക്കാരായ 11 പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് എൻട്രി വിസ ലഭിച്ചവരെക്കുറിച്ചും അവരെ കൊണ്ടുവന്ന കമ്പനികളെക്കുറിച്ചും കുവൈത്തിന് ഒരു ലിസ്റ്റ് ലഭിച്ചിരുന്നു. ചില രാജ്യങ്ങളിലെയും കുവൈത്തിലെയും എംബസികൾ തമ്മിൽ സ്ത്രീകളായി ആൾമാറാട്ടം നടത്തുന്നവരെ കണ്ടെത്താൻ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്.

ഈ ലിസ്റ്റ് ഉപയോഗിച്ച്, അവരെ റിക്രൂട്ട് ചെയ്ത കമ്പനികളുടെ എല്ലാ സൈറ്റുകളും ത്രികക്ഷി സമിതി പരിശോധിക്കാൻ തുടങ്ങി. അവരിൽ ചിലരെ അറസ്റ്റ് ചെയ്യുകയും നാടുകടത്താൻ റഫർ ചെയ്യുകയും ചെയ്തു. പട്ടികയിലുള്ള മറ്റുള്ളവരെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ അസ്മിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് കമ്മിറ്റിയുടെ ടീം മേധാവി മുഹമ്മദ് അൽ ദാഫിരി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News