കുവൈത്ത് കടലിൽ റെഡ് ടൈഡ്

  • 24/11/2022


കുവൈത്ത് സിറ്റി: കുവൈത്ത് ബേ മേഖലയിൽ റെഡ് ടൈഡ് ഉണ്ടായത് ഫൈറ്റോപ്ലാങ്ക്ടണിന്റെ ( കടൽ സസ്യം)  വ്യാപനത്തെ തുടർന്നാണെന്ന് പരിസ്ഥിതി പൊതു അതോറിറ്റി. കാലാനുസൃതമായി മത്സ്യങ്ങൾ ചത്തൊടുങ്ങുന്ന പ്രതിഭാസവും ഇതോടൊപ്പം ഉണ്ട്. കുവൈത്ത് ബേയിലെ ജൈവ സൂചകങ്ങളും ജലത്തിന്റെ ഗുണനിലവാരവും വിലയിരുത്തുന്നതിന് അതോറിറ്റിയുടെ ടീമുകൾ സമുദ്ര പരിസ്ഥിതി നിരീക്ഷിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

റെഡ് ടൈഡ് കൂടുതലുള്ള പ്രദേശങ്ങളിലെ പതിവ് മറൈൻ ഫീൽഡ് സർവേകളിലൂടെയാണ് വിവരങ്ങൾ ശേഖരിച്ചത്. മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതിനോടൊപ്പം ഉണ്ടാകുന്ന രണ്ട് റെഡ് ടൈഡിന്റെ കാരണങ്ങൾ കണ്ടെത്താനാണ് ഈ പ്രക്രിയകൾ നടത്തുന്നത്. സമുദ്ര പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും സമുദ്രജലത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്ന പ്രകൃതിദത്ത കാരണങ്ങളോ തീരദേശങ്ങളിൽ ഉണ്ടാക്കുന്ന മനുഷ്യ പ്രവർത്തനങ്ങളോ ആകാം ഇതിന്റെ കാരണങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News