ജബ്രിയ, സാൽമിയ പ്രദേശങ്ങളിൽ പരിശോധന; രണ്ട് കടകൾ പൂട്ടിച്ചു

  • 24/11/2022

കുവൈത്ത് സിറ്റി: ജബ്രിയ, സാൽമിയ പ്രദേശങ്ങളിലെ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളിലും കടകളിലും പരിശോധന നടത്തി ഹവല്ലി  മുനസിപ്പാലിറ്റി എമർജൻസി ടീം. സംയുക്ത കമ്മിറ്റിയുമായുള്ള ഏകോപനത്തോടെയും സഹകരണത്തിലുമാണ് ഫീൽഡ് ടൂറുകൾ നടന്നത്. വേശ്യാ വൃത്തിയിൽ ഏർപ്പെട്ടിരുന്ന നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും പൊതു കടകളുടെ നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് എമർജൻസി ടീം തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു. ‌കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് ഷോപ്പ് നടത്തുക, കാലഹരണപ്പെട്ട ഹെൽത്ത് കാർഡ് ഉള്ള ഒരു തൊഴിലാളിയെ നിയമിക്കുക തു‌ടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മുനിസിപ്പാലിറ്റിയിൽ നിന്ന് പെർമിറ്റ് ലഭിക്കുന്നതിന് മുമ്പ് കടയിൽ ഭേദ​ഗതി വരുത്തിയതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News