10 കിലോ ഹാഷിഷ് പിടികൂടി അബ്‍ദലി കസ്റ്റംസ് അധികൃതർ

  • 24/11/2022


കുവൈത്ത് സിറ്റി: അറബ് യാത്രക്കാരനിൽ നിന്ന്  ഹാഷിഷ് എന്ന് സംശയിക്കുന്ന 10 കിലോഗ്രാം പദാർത്ഥം പിടിച്ചെടുത്ത് അബ്ദലി ബോർഡർ കസ്റ്റംസ് സെന്ററിലെ ഉദ്യോ​​ഗസ്ഥർ. ബസിൽ രാജ്യത്തേക്ക് വന്ന അറബ് യാത്രക്കാരനിൽ നിന്നാണ് ഇത് കണ്ടെത്തിയത്. നിരവധി യാത്രക്കാരുണ്ടായിരുന്ന പബ്ലിക് ട്രാൻസ്പോർട്ട് ബസിലാണ് ഇറാഖിൽ നിന്ന് പ്രതി  അബ്ദാലി ബോർഡർ ക്രോസിംഗിലെത്തിയത്. സംശയം തോന്നിയ ല​ഗേജ് റേഡിയോളജിക്കൽ പരിശോധനാ യന്ത്രം ഉപയോ​ഗിച്ച് പരിശോധിച്ചപ്പോൾ വളരെ ഇറുക്കിയ നിലയിലുള്ള 10 ബാ​ഗുകൾ കണ്ടെത്തി. 

ഇത് തുറന്നപ്പോഴാണ് ഹാഷിഷ് എന്ന് സംശയിക്കുന്ന ഇരുണ്ട നിറമുള്ള പദാർത്ഥം കണ്ടെത്തിയത്. അതിന്റെ ഭാരം 10 കിലോഗ്രാം ആയി കണക്കാക്കിയത്. പിടിച്ചെടുത്ത വസ്‌തുക്കളും യാത്രക്കാരനെയും  ബന്ധപ്പെട്ട അതോറ്റിയിലേക്ക് കൈമാറിയതായി അബ്ദാലി കസ്റ്റംസ് ഡയറക്ടർ സാദ് അൽ മുതൈരി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News