കുവൈത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മാസ് ട്രാൻസ്പോർട്ടേഷൻ; ചർച്ചകൾ ഊർജിതം

  • 24/11/2022

കുവൈത്ത് സിറ്റി: രാജ്യത്തെ നിരത്തുകൾ ഇപ്പോൾ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിനും തിരക്കിനും ഫലപ്രദമായ പരിഹാരമാകാൻ മാസ് ട്രാൻസ്പോർട്ടേഷൻ എന്ന മാർ​ഗം കൊണ്ട് സാധിക്കുമെന്നുള്ള ചർച്ചകൾ തുടരുന്നു. എന്നാൽ, കുവൈത്ത് സമൂഹത്തിൽ ഇല്ലാത്ത ഒരു സംസ്കാരം എന്നതാണ് ഈ പരിഹാര മാർ​ഗം നേരിടുന്ന പ്രശ്നം. യുഎസിലെ ഗതാഗതക്കുരുക്കിന് 50 ശതമാനം പരിഹാരമുണ്ടാക്കാൻ ഈ മാർ​ഗം കൊണ്ട് സഹായിച്ചതായി പഠനങ്ങളും ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്.

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന മാർ​ഗങ്ങളിലൊന്നാണ് പൊതുഗതാഗതം സംവിധാനങ്ങളുടെ ഉപയോ​ഗപ്പെടുത്തൽ എന്ന് ഏകകണ്ഠമായ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സ്വകാര്യത നഷ്‌ടപ്പെടുമോ എന്ന ഭയം, ഒരാൾ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്തിനനുസരിച്ച് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള ലഭിക്കുമോയെന്ന ആശങ്ക തുടങ്ങിയ കാര്യങ്ങളാണ് തടസമാകുന്നത്. പല രാജ്യങ്ങളിലെയും ഗതാഗതക്കുരുക്കിന്റെ പ്രശ്നം പരിഹരിക്കാൻ ഇതുകൊണ്ട് സാധിച്ചിട്ടുണ്ടെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ട്രാഫിക് സേഫ്റ്റി വൈസ് പ്രസിഡന്റ് റിട്ട. ബ്രിഗേഡിയർ ബദർ സാലിഹ് അൽ ഹമ്മദി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News