കുവൈത്തിൽ ഒക്ടോബറിൽ ഭക്ഷണപാനീയങ്ങളുടെ വില ഉയർന്നു

  • 24/11/2022


കുവൈത്ത് സിറ്റി: കുവൈത്തിലെ പണപ്പെരുപ്പ നിരക്ക് അല്ലെങ്കിൽ ഉപഭോക്തൃ വില സൂചിക വിലകളുടെ പൊതു സൂചിക ഒക്ടോബർ മാസത്തിൽ 0.32 ശതമാനം വർധന രേഖപ്പെടുത്തി. സെപ്റ്റംബറിലെ 3.19 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 3.27 ശതമാനം വാർഷിക വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ ഒക്ടോബറിൽ പുറത്തിറക്കിയ ഉപഭോക്തൃ വില സൂചിക റിപ്പോർട്ട് പ്രകാരം ഭക്ഷണ, പാനീയ ഇനത്തിൽ മുൻ മാസത്തെ അപേക്ഷിച്ച് 0.89 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 6.63 ശതമാനവും വർധനയുണ്ടായി.

ധാന്യങ്ങൾ, റൊട്ടി, മാംസം, കോഴി, മത്സ്യം, സീഫുഡ്, ചീസ്, മുട്ട, എണ്ണകൾ, ഫ്രഷ്, ഫ്രോസൺ, ഉണക്കിയ പഴങ്ങൾ, പച്ചക്കറികൾ, പഞ്ചസാര, അതിന്റെ ഉൽപ്പന്നങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില വർധിച്ചു. ഒക്ടോബറിൽ സിഗരറ്റിന്റെ വിലയിൽ 0.07 ശതമാനവും വസ്ത്രങ്ങൾക്ക് 0.64 ശതമാനവും വർധനവുണ്ടായി. പാർപ്പിടം, ഗതാഗതം, വിദ്യാഭ്യാസം, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നീ വിഭാഗങ്ങൾ ഒക്ടോബർ മാസത്തിൽ സ്ഥിരത രേഖപ്പെടുത്തി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News