കുവൈത്തിലെ സ്കൂളുകളിൽ തൊഴിലാളി ക്ഷാമം; ഇന്ത്യയിൽനിന്ന് സ്ത്രീ ശുചീകരണ തൊഴിലാളികളെ എത്തിക്കാന്‍ നീക്കം

  • 25/11/2022


കുവൈത്ത് സിറ്റി: പ്രാദേശിക കരാർ മുഖേന സ്ത്രീ ശുചീകരണ തൊഴിലാളികളുടെ ആവശ്യകത ഉറപ്പാക്കുന്നത് പ്രതിസന്ധിയാകുന്നു. ഈ സാഹചര്യത്തില്‍ സ്കൂളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമായി ഏകദേശം 1,000 സ്ത്രീ തൊഴിലാളികൾ ആവശ്യമാണ്. വിദ്യാഭ്യാസ മന്ത്രാലയം ശുചീകരണ തൊഴിലാളികൾക്കായി കരാർ ഒപ്പിടുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ് സെക്ടർ കരാറിന് അംഗീകാരം ലഭിക്കുന്നതിന് സിവിൽ സർവീസ് കമ്മീഷനെ ഔപചാരികമായി സമീപിച്ചിട്ടുണ്ട്. 

അടുത്ത ഡിസംബറിൽ കുവൈത്തിൽ നിന്ന് വിദേശ കരാറുകളുടെ കമ്മിറ്റി പുറപ്പെടുന്നുണ്ട്. ഈ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് സിഎസ്‌സിയുടെ അംഗീകാരം നേടിയ ശേഷം പ്രാദേശിക കരാറുകളിലൂടെ ആവശ്യമായ ശുചീകരണ തൊഴിലാളികളെ എത്തിക്കാൻ മന്ത്രാലയത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലേക്കും നേപ്പാളിലേക്കും തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനും ഔട്ട്‌സോഴ്‌സിങ്ങിനുമായി രണ്ട് കമ്മിറ്റികൾ അയയ്ക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News