271 പ്രവാസി ജീവനക്കാരുടെ സേവനാനന്തര ആനുകൂല്യങ്ങൾ നല്‍കണമെന്ന് ശുപാര്‍ശചെയ്ത് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

  • 25/11/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ സേവനങ്ങൾ അവസാനിപ്പിച്ച 271 പ്രവാസി ജീവനക്കാരുടെ സേവനാനന്തര ആനുകൂല്യങ്ങൾ നൽകുന്നതിന് സാമ്പത്തിക കൈമാറ്റത്തിന് അംഗീകാരം നൽകാൻ വിദ്യാഭ്യാസ മന്ത്രാലയം ധനകാര്യ പ്രതിനിധിയോട് ആവശ്യപ്പെട്ടു. ഉപകരാർ പ്രകാരം കുവൈത്തികളല്ലാത്തവരുടെ സേവനാനന്തര ആനുകൂല്യങ്ങൾക്കുള്ള ഇനം കമ്മിയാണെന്നാണ് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഗുണഭോക്താക്കൾക്ക് കുടിശ്ശിക ഉടൻ വിതരണം ചെയ്യുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. മുൻ വർഷങ്ങളിൽ കുവൈത്ത് ഇതര ജീവനക്കാർക്കുള്ള എൻഡ്-ഓഫ് സർവീസ് ആനുകൂല്യങ്ങൾ സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) മുഖേനയാണ് നൽകിയിരുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News