കുവൈത്തിൽ മയക്കുമരുന്ന് കലര്‍ത്തിയ മധുരപലഹാരങ്ങള്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍.

  • 25/11/2022


കുവൈത്ത് സിറ്റി:  മയക്കുമരുന്ന് കടത്തി രാജ്യത്തേക്ക് കൊണ്ടുവരാനും  യുവാക്കൾക്കിടയിൽ അവ വിതരണം ചെയ്യുന്നതിനും അതിവിദഗ്ധ മാര്‍ഗങ്ങള്‍ മെനഞ്ഞ് കള്ളക്കടത്തുകാര്‍. ഏറ്റവും ഒടുവില്‍ കുട്ടികളുടെ മധുര പലഹാരങ്ങളില്‍ മയക്കുമരുന്നുകള്‍ ചേര്‍ക്കുന്നത് വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. ചില ഭക്ഷ്യവസ്തുക്കളിലും കുട്ടികളുടെ മധുരപലഹാരങ്ങളിലും മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ പറഞ്ഞു.

മയക്കുമരുന്ന് അകത്ത് വച്ച ശേഷം മധുരപലഹാരങ്ങളായി പായ്ക്ക് ചെയ്യുകയും ചെയ്യുന്നതാണ് രീതി. വിപണികളിലേക്ക് ഇവ എത്തുന്നുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം. ഇവ വിറ്റഴിക്കപ്പെടുന്നുമുണ്ട്.  ഇത് തടയുന്നതിനുള്ള പരിശ്രമങ്ങളിലാണ് അധികൃതരെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കും രാജ്യത്തിന് ആകെയും മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ചുള്ള സാമൂഹിക അവബോധം വളര്‍ത്തിക്കൊണ്ട് ഈ വിപത്തിനെതിരായ യുദ്ധം തുടരുകയാണെന്നും അൽ ഒവൈഹാൻ കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News