കുവൈറ്റ് വിന്‍റര്‍ വണ്ടര്‍ലാന്‍ഡ്: നാല് ദിവസത്തിനുള്ളില്‍ ഗെയിമുകള്‍ തയാറാകും

  • 25/11/2022

കുവൈത്ത് സിറ്റി: മുൻ അൽ ഷാബ് വിനോദ നഗരത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിന്‍റര്‍ വണ്ടര്‍ലാന്‍ഡ് കുവൈത്ത് സൈറ്റ് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ അബ്‍ദുള്‍ വഹാബ് അൽ റഷീദിന്‍റെയും മേല്‍നോട്ടത്തില്‍ പാർലമെന്ററി പ്രതിനിധി സംഘം സന്ദർശിച്ചു. നിരവധി കുടുംബങ്ങളുടെ ആസ്വാദനത്തിന് തടസമാകുമെന്ന് വിലയിരുത്തപ്പെടുന്ന എൻട്രി ഫീസ് 10 ​​ദിനാറായി നിശ്ചയിക്കുന്നതിനെക്കുറിച്ചുള്ള പ്രചരിക്കുന്ന ചർച്ചകള്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. കാർണിവലിലേക്കും ഗെയിമുകളിലേക്കുമുള്ള  പ്രവേശന ടിക്കറ്റുകളുടെ വിലയെക്കുറിച്ചുള്ള പാർലമെന്ററി കാഴ്ചപ്പാടുകൾ അൽ റഷീദ് ശ്രദ്ധിച്ചു.

നാല് ദിവസത്തിനകം വിന്‍റര്‍ വണ്ടര്‍ലാന്‍ഡ് കുവൈത്തിലെ ഗെയിമുകളെല്ലാം തയാറാകുമെന്ന് ധനകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് ഫാദൽ അൽ ദോസരി സ്ഥിരീകരിച്ചു. പദ്ധതി ഇടനിലക്കാരില്ലാത്തതാണ്. കുറഞ്ഞ ചിലവിനൊപ്പം നല്ല വരുമാനവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കളിക്കുന്നത് ആസ്വദിക്കാനും ആവശ്യത്തിന് സമയം ഉറപ്പാക്കാനുമായി കപ്പാസിറ്റിക്ക് അനുസരിച്ചാകും പ്രവേശനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News