കുവൈറ്റ് വിമാനത്താവളത്തിന്‍റെ നിലവാരം ഉയര്‍ത്തുന്നതിനായി പുതിയ കരാര്‍

  • 25/11/2022

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍  യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം വികസിപ്പിക്കുന്നതിനായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ കുവൈത്ത് എയർവേയ്‌സുമായും നാഷണൽ ഗ്രൗണ്ട് സർവീസസ് കമ്പനിയുമായും കരാർ ഒപ്പിട്ടു. കുവൈത്ത് വിമാനത്താവളം, പ്രവർത്തനത്തിന്റെ കാര്യത്തിൽ സുരക്ഷയ്ക്കും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അഡ്മിനിസ്ട്രേഷന്‍ താൽപ്പര്യപ്പെടുന്നുണ്ട്.

സർവീസ് ലെവൽ എഗ്രിമെന്റ് എന്നറിയപ്പെടുന്ന അടിസ്ഥാന യൂണിറ്റ് മെഷർമെന്റിനുള്ളിൽ (എസ്‌എൽ‌എ) വിമാനത്താവളത്തിലുടനീളം സേവനങ്ങൾ നൽകുന്നതാണ് ഈ മാനദണ്ഡങ്ങളിൽ ഒന്നെന്ന് ആക്ടിംഗ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സാലിഹ് അൽ ഫദാഗി പറഞ്ഞു. ഇത്തരത്തിലുള്ള ഉടമ്പടി സിവിൽ ഏവിയേഷന്‍റെ സേവന നിലവാരം നിലനിർത്തുന്നതിനും ഉയർന്ന തലത്തിലുള്ള സുരക്ഷ കൈവരിക്കുന്നതിനും യാത്ര ചെയ്യുന്ന പൊതുജനങ്ങളുടെ സംതൃപ്തി കൈവരിക്കുന്നതിനും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News