ലഹരിവസ്തുക്കൾ കൈവശം വച്ച് അപകടമുണ്ടാക്കിയ കേസ്; കുവൈത്തി പൗരനെ വെറുതെ വിട്ടു

  • 25/11/2022

കുവൈത്ത് സിറ്റി: സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കൈവശം വച്ചതിനും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ വാഹനമോടിച്ച കേസും കുറ്റാരോപിതനായ കുവൈത്തി പൗരനെ ക്രിമിനൽ കോടതി വെറുതെ വിട്ടു. സ്കൂൾ മതിലിൽ വാഹനം കേസിലും പൗരനെ വെറുതെ വിട്ടിട്ടുണ്ട്. സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കൈവശം വയ്ക്കുക, അശ്രദ്ധമായി വാഹനമോടിച്ച് തന്നെയും മറ്റുള്ളവരെയും അപകടത്തിലാക്കുക തുടങ്ങിയ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ കുവൈത്തി പൗരനെതിരെ ചുമത്തിയിരുന്നത്.

റെസിഡൻഷ്യൽ ഏരിയയിലുണ്ടായ വാഹനാപകടത്തെക്കുറിച്ച് കൺട്രോൾ റൂമിൽ നിന്ന് അറിയിപ്പ് ലഭിച്ചപ്പോൾ സംഭവ ദിവസം താൻ ഡ്യൂട്ടിയിലായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു സർജന്റ് വിശദീകരിച്ചതായി കേസ് ഫയൽ വിശദമാക്കുന്നു. സംഭവ സ്ഥലത്ത് എത്തിയപ്പോൾ സംശയാസ്പദമായി തോന്നിയ ഒരു സിഗരറ്റ് കൈവശം വച്ചിരിക്കുന്ന പൗരനെയാണ് കണ്ടെത്തിയത്. കൈവശം ഉണ്ടായിരുന്ന ചെറിയ ബാ​ഗുകളിൽ നിന്നാണ് സംശയാസ്പദമായ വസ്തുക്കൾ പിടിച്ചത്. 

എന്നാൽ, ഫ്ലാഗ്രാന്റ് ഡെലിക്റ്റോ കേസ് നിലനിൽക്കില്ലെന്നും സംഭവം യുക്തിരഹിതമാണെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നാസർ അൽ ബഷീർ പറഞ്ഞു. അപകടത്തിന് ആരും സാക്ഷിയില്ലെന്നും പ്രോസിക്യൂഷൻ രേഖപ്പെടുത്തിയ കാര്യങ്ങൾ പൊരുത്തപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി കുവൈത്തി പൗരനെ വെറുതെ വിട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News