കുവൈത്തിലെ ഗാർഹിക പീഡനങ്ങളിൽ നടപടി ആവശ്യപ്പെട്ട് എംപി

  • 25/11/2022


കുവൈത്ത് സിറ്റി: അറബ് കുടുംബങ്ങളെ സംരക്ഷിക്കുക, ഗാർഹിക പീഡനത്തിനെതിരെ നിലപാട് സ്വീകരിക്കുക എന്നിവ വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങളാണെന്ന് കുവൈത്ത് എംപിയും അറബ് പാർലമെന്റിന്റെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, സ്ത്രീ, യുവജനകാര്യ സമിതി അംഗവുമായ അഹ്മദ് ലാരി പറഞ്ഞു. വ്യാഴാഴ്ച നടന്ന കമ്മിറ്റി യോഗത്തിന്റെ സമാപനത്തിന് ശേഷമായിരുന്നും അദ്ദേഹത്തിന്റെ പ്രസ്താവന. ശനിയാഴ്ചത്തെ അറബ് പാർലമെന്റിന്റെ പൊതു സമ്മേളനത്തിൽ അംഗങ്ങൾ നിർദേശിച്ചിട്ടുള്ള നിരവധി ശുപാർശകൾ സമർപ്പിക്കുന്നതിനുള്ള തയാറെടുപ്പിനായി കമ്മിറ്റി അതിന്റെ പ്രവർത്തന പദ്ധതിയുടെ ചർച്ചകൾ അവസാനിപ്പിച്ചു.

അറബ് കുടുംബങ്ങളെ  സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളെയും ചുറ്റിപ്പറ്റിയായിരുന്നു കമ്മിറ്റിയുടെ പ്രധാന ചർച്ച. ഒപ്പം ഗാർഹിക പീഡനം സംബന്ധിച്ച കരട് നിയമത്തിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് കുവൈത്ത് എംപി പറഞ്ഞു. ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ സംവിധാനങ്ങളെ അഹ്മദ് ലാരി അഭിനന്ദിക്കുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News