സ്വകാര്യ ഭവനങ്ങൾ നിർമ്മിക്കുന്നതിന് കുവൈത്തികൾ വായ്പ െടുത്തത് 1.14 ബില്യൺ ദിനാർ

  • 25/11/2022



കുവൈത്ത് സിറ്റി: സ്വകാര്യ ഭവനങ്ങൾ നിർമ്മിക്കുന്നതിന് കുവൈത്തി പൗരന്മാർ  വാണിജ്യ ബാങ്കുകളിൽ നിന്ന് 1.14 ബില്യൺ കുവൈത്തി ദിനാറിന്റെ വായ്പകൾ എടുത്തതായി കണക്കുകൾ. ഈ വർഷത്തെ  ഒമ്പത് മാസത്തിന്റെ മാത്രം കണക്കാണിത്. ഇത് ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ വാണിജ്യ ബാങ്കുകൾ ഭവന മേഖലയ്ക്ക് നൽകുന്ന മൊത്തം വാർഷിക ധനസഹായ നിരക്കിനെ 7.9 ശതമാനത്തിലേക്ക് എത്തിക്കുന്നുവെന്ന് ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു.

സ്വന്തമായി വീടുകൾ വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ പുതുക്കിപ്പണിയുന്നതിനോ വേണ്ടി വാണിജ്യ ബാങ്കുകൾ പൗരന്മാർക്ക് അനുവദിച്ച ഇൻസ്‌റ്റാൾമെന്റ് ലോണുകളുടെ ബാലൻസ് സെപ്തംബർ അവസാനം വരെ 15.53 ബില്യൺ കുവൈത്തി ദിനാറാണ്. കഴിഞ്ഞ വർഷം അവസാനം ഇത് 14.39 കെഡി ആയിരുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ 40 ശതമാനത്തിലധികം വരുന്ന ഭവനവായ്പകൾ സെപ്റ്റംബർ അവസാനത്തോടെ ഉയർന്ന നിലയിലെത്തി. കൂടാതെ പ്രാദേശിക ബാങ്കുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്നത് മൊത്തം വായ്പയുടെ 30 ശതമാനവും മാത്രമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News