വിദേശത്തുനിന്നെത്തിയ പൗരന് കോളറ രോഗലക്ഷണങ്ങൾ; നിരീക്ഷണത്തിലാണെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 25/11/2022



കുവൈറ്റ് സിറ്റി : അയൽ രാജ്യത്തുനിന്നെത്തിയ കുവൈത്തി പൗരന് കോളറ രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ , അദ്ദേഹത്തെ നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം.  ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ആശുപത്രിയിൽ രോഗിക്ക് ആവശ്യമായ ചികിത്സ നൽകി,  അസുഖം ഭേതമാകുന്നതുവരെ രോഗിയെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ അവരുടെ സുരക്ഷക്കായി  അംഗീകൃത പ്രോട്ടോക്കോളുകൾക്കനുസൃതമായി നിരീക്ഷിക്കുകയാണെന്നും മന്ത്രാലയം വ്യ്ക്തമാക്കി.

രോഗം വ്യാപകമായ രാജ്യങ്ങളിലൊന്നിൽ നിന്നെത്തി 7 ദിവസത്തിനുള്ളിൽ സംശയാസ്പദമായ ലക്ഷണങ്ങൾ കാണിക്കുന്നവർ (പനി- വയറിളക്കം പോലുള്ളവ)  ആവശ്യമായ ഉപദേശവും ചികിത്സയും സ്വീകരിക്കുന്നതിന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോകണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News