മയക്കുമരുന്ന് വിപത്തിനെ നേരിടുന്നതിൽ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്തമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 26/11/2022


കുവൈത്ത് സിറ്റി: മയക്കുമരുന്ന് പ്രശ്നം പ്രാദേശികമല്ല, മറിച്ച് ആഗോളവും യുവാക്കൾക്കിടയിൽ സംഘടിതമായി വയാപിക്കുന്നതുമാണെന്ന് ആഭ്യന്തര മന്ത്രാലയം. ഈ വിപത്തിനെ നേരിടുന്നതിൽ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ മേജർ ജനറൽ തൗഹീദ് അൽ ഖന്ധാരി പറഞ്ഞു. സൂഖ് ഷാർഖിൽ മയക്കുമരുന്ന് നിയന്ത്രണത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിൽ അടുത്തിടെ സ്ഥാപിതമായ ദേശീയ സമിതിയുമായി ചേർന്നാണ് പ്രദർശനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രദർശനം 3 ദിവസം നീണ്ടുനിൽക്കും. അച്ഛനോ അമ്മയോ അദ്ധ്യാപകനോ ആകട്ടെ, അവർ മയക്കുമരുന്നിനെ കുറിച്ചും അതിന്റെ രൂപവും അറിഞ്ഞിരിക്കണം. മകന്റെ കൈവശമുള്ള ഈ വസ്തുക്കൾ എങ്ങനെ ശ്രദ്ധിക്കണം, ഹോട്ട്‌ലൈനിലൂടെ ആശയവിനിമയം നടത്തി ലഹരിക്ക് അടിമയായ വ്യക്തിയെ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് പ്രദ​ർശനം നടക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News