ആറാം റിംഗ് റോഡിൽ മഴവെള്ളം നിറഞ്ഞ ടണലിൽ കാർ കുടുങ്ങി

  • 26/11/2022



കുവൈത്ത് സിറ്റി: സുലൈബിയ കാർഷിക മേഖലയ്ക്ക് എതിർവശത്തുള്ള ആറാം റിംഗ് റോഡിലെ മഴവെള്ളം നിറഞ്ഞ തുരങ്കത്തിൽ വാഹനം കുടുങ്ങി. ഇവിടെ അകപ്പെട്ട ഗൾഫുകാരനെ തഹ്‌രീർ സെന്റർ അഗ്നിശമന സേന വെള്ളിയാഴ്ച വൈകുന്നേരം രക്ഷിച്ചു. കഴിഞ്ഞയാഴ്ച രാജ്യത്ത് പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വാഹനം കുടുങ്ങിയതായി കേന്ദ്ര ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ അ​ഗ്നിശമനസേന അം​ഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News