പ്രവാസി ഭാരതീയ ദിവസ്: കുവൈത്ത് എംബസി കർട്ടൻ റൈസർ സംഘടിപ്പിച്ചു

  • 26/11/2022

കുവൈത്ത് സിറ്റി: മധ്യപ്രദേശിലെ ഇൻഡോറിൽ അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന 17-ാമത് പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് കുവൈത്തിലെ  ഇന്ത്യൻ എംബസി കർട്ടൻ റൈസർ ഇവന്റ് സംഘടിപ്പിച്ചു. 2023 ജനുവരി എട്ട് മുതൽ 10 വരെയാണ് ഇൻഡോറിലെ പരിപാടികൾ. ഇന്ത്യയുടെ പുരോ​ഗതിക്ക് പ്രവാസികൾ വിശ്വസനീയമായ പങ്കാളികൾ എന്നുള്ളതാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസിന്റെ തീം. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്. 2021ൽ മഹാമാരി പശ്ചാത്തലത്തിൽ വെർച്വൽ ആയിട്ടായിരുന്നു പരിപാടി.

പ്രവാസി ഭാരതീയ ദിവസിൽ കുവൈത്തിൽ നിന്നുള്ള ഇന്ത്യൻ സമൂഹം വലിയ തോതിൽ പങ്കെടുക്കണമെന്ന് ചാർജ് ഡി അഫയേഴ്സ് സ്മിത  പാട്ടീൽ പറഞ്ഞു. ഈ വർഷത്തെ പ്രവാസി ഭാരതീയ ദിവസിന്റെ സവിശേഷതകകളും പരാമർശിച്ചു, പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ വേരുകളുമായി ബന്ധപ്പെടാനും അവസരത്തിനൊപ്പം ഇത് മാതൃരാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും സംഭാവന നൽകാനുള്ള വഴിയുമാണെന്ന് സ്മിത പാട്ടീൽ പറഞ്ഞു.

ഇൻഡോറിൽ ലഭിക്കുന്ന എല്ലാ അവസരങ്ങളെ കുറിച്ചും രജിസ്ടേഷൻ അടക്കമുള്ള എല്ലാ ക്രമീകരണങ്ങളെ കുറിച്ചുമുള്ള വിശദീകരണം അടങ്ങിയ പ്രെസന്റേഷനും ഉണ്ടായിരുന്നു. രജിസ്ട്രേഷനിൽ 25 ശതമാനം കിഴിവ് ഉപയോഗിച്ച് ഗ്രൂപ്പ് രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 30 ആണ്. ലോകത്തെ എല്ലായിടത്തുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാ​ഗമായി ഹോട്ടൽ നിരക്ക് കുറയ്ക്കുന്നത് അടക്കുള്ള കാര്യങ്ങൾ മധ്യപ്രദേശത്ത് ടൂറിസം വിഭാ​ഗം ക്രമീകരിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News