സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ആഗോള കാമ്പെയ്‌നിന് പിന്തുണയുമായി ഓറഞ്ച് നിറത്തിൽ പ്രകാശിച്ച് കുവൈറ്റ് ടവർ

  • 26/11/2022

കുവൈറ്റ് സിറ്റി : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്ന കുവൈറ്റ്, സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അക്രമങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണ്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള ഐക്യദാർഢ്യ അന്താരാഷ്ട്ര കാമ്പയിനിന്റെ ഭാഗമായി  കുവൈറ്റ് ടവറുകളിൽ ഓറഞ്ച് കളർ ലൈറ്റുകളും ലോഗോയും പ്രദർശിപ്പിച്ചു. ഓറഞ്ച് എന്ന നിറം എല്ലാ നിറങ്ങളെയും ബന്ധിപ്പിക്കുന്നതും സ്ത്രീയെയും ഒരു തരത്തിലുള്ള വിവേചനങ്ങളുമില്ലാതെ കാണണമെന്നും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു കാമ്പയിനിലെ ഓറഞ്ച് നിറം കൊണ്ടര്‍ത്ഥമാക്കുന്നത്, കുവൈത്തിലെ പ്രധാന ലാൻഡ്മാർക്കുകൾ, മാളുകൾ, ബിൽഡിങ്ങുകൾ എന്നിവ ഓറഞ്ചു ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

  

Related News