കുവൈത്തിൽ നിര്‍മ്മാണത്തിലുള്ള വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; നാല് തൊഴിലാളികള്‍ക്ക് പരിക്ക്

  • 26/11/2022



കുവൈത്ത് സിറ്റി: ഒമരിയ പ്രദേശത്ത് നിര്‍മ്മാണത്തിലുള്ള വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ക്ക് പരിക്ക്. കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് മേല്‍ക്കൂര ഇടിഞ്ഞു വീണതെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചത് അനുസരിച്ച് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ഫർവാനിയ സെന്റർ, സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനകൾക്ക് നിർദ്ദേശം നൽകി. 

രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോൾ ഒരു അറബ് തൊഴിലാളി അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തൊഴിലാളിയെ രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. ബാക്കിയുള്ള തൊഴിലാളികൾ ഏഷ്യൻ പൗരന്മാരാണ്. അവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും മെഡിക്കൽ എമര്‍ജന്‍സി വിഭാഗത്തിന് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News