തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു; വീണ്ടും മുന്നറിയിപ്പ് കുവൈറ്റ് നല്‍കി അധികൃതര്‍

  • 26/11/2022


കുവൈത്ത് സിറ്റി: പ്രാദേശികമായി ബോധവൽക്കരണവും പ്രവർത്തനങ്ങളും നടത്തിയിട്ടും പലരും ഇപ്പോഴും പണം തട്ടിപ്പുകാരാൽ കബളിപ്പിക്കപ്പെടുന്നത് ആശങ്കയാകുന്നു. സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ഒരു അജ്ഞാത സന്ദേശം അല്ലെങ്കില്‍ വിദേശ, ആഭ്യന്തര നമ്പറിൽ നിന്ന് ഒരു ടെക്സ്റ്റ് മെസേജോ കോളോ ലഭിക്കുകയാണെങ്കിൽ തട്ടിപ്പ് ആണെന്നുള്ള കാര്യം മനസിലാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഉയർന്ന നിക്ഷേപ പോർട്ട്ഫോളിയോ ഉള്ള സർക്കാർ സ്ഥാപനങ്ങളില്‍ നിന്നാണെന്ന് പറ‍ഞ്ഞു വരെ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.

കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ സഖറിന്റെയോ മുൻ ഉപപ്രധാനമന്ത്രിയുടെയോ പേരിൽ ഒരു ക്ഷണമോ കത്തോ അല്ലെങ്കിൽ ഒരു കോളോ കണ്ടാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. ഇത്തരത്തില്‍ പ്രമുഖ വ്യക്തികളായി ചമഞ്ഞ്  നിക്ഷേപിച്ച മൂലധനത്തേക്കാൾ ഇരട്ടി ലാഭം നൽകുന്ന വാഗ്ദാനങ്ങളോടെ ഓഹരികളിൽ നിക്ഷേപിക്കാൻ ക്ഷണിച്ചുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News