21 മത്സ്യത്തൊഴിലാളികളെ കുവൈത്തിൽനിന്ന് നാടുകടത്താൻ ഉത്തരവ്; റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ച് അൽ സോയാൻ

  • 26/11/2022



കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് ഇൻസ്പെക്ടർമാർ നഖത്ത് അൽ ഷംലാൻ ഗ്യാസ് സ്റ്റേഷനിൽ നിന്ന് 21 മത്സ്യത്തൊഴിലാളികളെ പിടികൂടി. മത്സ്യബന്ധനത്തിൽ നിരോധിച്ചിരിക്കുന്ന മോണോഫിലമെന്റ് മത്സ്യബന്ധന കിറ്റും പിടിച്ചെടുത്തു. ഈ വിഷയം പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റിനെയും പൊതു സുരക്ഷാ വകുപ്പിനെയും അറിയിച്ചു. ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്യുകയും സുറ പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തത്. ഇവരെയെല്ലാം നാടുകടത്താനാണ് ഉത്തരവ്.

എന്നാൽ, നാടുകടത്തൽ ഉത്തരവ് റദ്ദാക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്യണമെന്ന് കുവൈത്ത് ഫെഡറേഷൻ ഓഫ് ഫിഷർമെൻ തലവൻ സഹെർ അൽ സോയാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിനോട് അഭ്യർത്ഥിച്ചു. മൾട്ടി-ഫിലമെന്റിന്റെ അഭാവം മൂലം നിലവിൽ ഉപയോഗിക്കുന്നത്  മോണോഫിലമെന്റാണ്. കൂടാതെ മൾട്ടി-ഫിലമെന്റ് ലഭ്യമാകുന്നത് വരെ അതോറിറ്റിയുടെ അറിവോടെ ഇതിന് അനുമതി നൽകണമെന്നും അൽ സോയാൻ അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളികളെ നാടുകടത്തുന്നത് ലൈസൻസുള്ള പൗരന് കനത്ത നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News