അപാർട്മെന്റ് വാങ്ങാൻ പണം വാങ്ങി കുവൈത്തി യുവതിയെ കബളിപ്പിച്ച കേസ്; കുറ്റാരോപിതരായ രണ്ട് പേരെയും വെറുതെവിട്ടു

  • 26/11/2022


കുവൈത്ത് സിറ്റി: ഖൈറാൻ പ്രദേശത്ത് ഒരു അപാർട്മെന്റ്  വാങ്ങാൻ 40,000 കുവൈത്തി ദിനാർ നൽകിയ കുവൈത്തി യുവതിയെ കബളിപ്പിച്ച കേസിൽ കുവൈത്തി പൗരനെയും അമ്മായിയെയും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വെറുതെവിട്ടു. ചാലറ്റിന്റെ ചിത്രം ഉൾപ്പെടെ കാണിച്ച് കുവൈത്തി യുവതിയെ ഇരുവരും വഞ്ചിച്ചുവെന്നുള്ള കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. ചിത്രങ്ങൾ കണ്ട് ബോധ്യമായതിന് ശേഷം കുവൈത്തി യുവതി തുക കൈമാറുകയും ചാലറ്റ് വാങ്ങാനുള്ള കരാറിൽ ഒപ്പിടുകയും ചെയ്തുവെന്നാണ കേസ് ഫയൽ വ്യക്തമാക്കുന്നത്. വഞ്ചനാക്കുറ്റത്തിന്റെ ഘടകങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു അഭിഭാഷകൻ അബ്ദുൾ മൊഹ്‌സെൻ അൽ ഖത്താന്റെ വാദം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News